ടേക്ക് ഓഫ് – മലയാള സിനിമ ഉയരങ്ങളിലേക്ക്

ടേക്ക് ഓഫ് കണ്ടു. സിനിമ കണ്ടിട്ട് രണ്ടു ദിവസം ആയെങ്കിലും ഇപ്പോഴാണ് എഴുതാൻ സമയം കിട്ടിയത്.

കൂടുതൽ വിവരങ്ങൾക്ക് മുൻപ് ഒരു കാര്യം. മലയാള സിനിമയുടെ ഭാവി ഒരു കൂട്ടം ചെറുപ്പക്കാരുടെ കൈകളിൽ സുരക്ഷിതം ആണെന്ന പ്രതീക്ഷ തരുന്നു ടേക്ക് ഓഫ് പോലുള്ള സിനിമകൾ . അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ സ്വപ്ന പദ്ധതിയായിരുന്ന ഈ സിനിമ ഏറ്റെടുത്തു മുന്നോട്ട് വരികയും, മികച്ചൊരു സിനിമ മലയാളത്തിന് നൽകുകയും ചെയ്ത മഹേഷ് നാരായണന്റെ സംവിധാന സംരംഭത്തിന് മികച്ച ടേക്ക് ഓഫ്. ഇതുപോലൊരു പ്രൊജക്റ്റ് നിർമിക്കാൻ ധൈര്യം കാണിച്ച ആന്റോ ജോസഫ് പ്രശംസ അർഹിക്കുന്നു .

 

bg3

ഇതിൽ അഭിനയിച്ച എല്ലാവരും തന്നെ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു . പാർവതിയുടെ effort എടുത്ത് പറയേണ്ടതാണ്‌. മികച്ച താരങ്ങളും സംവിധാനവും അതുപോലെ മികച്ച തിരക്കഥയും ഒന്നിച്ചു ചേർന്ന ഒരു സിനിമയാണ് ടേക്ക് ഓഫ്. റാസ് അൽ ഖൈമയിലെ മരുഭൂമിയും ghost town ഉം വളരെ നന്നായി തിക്രിതും മൊസൂളും മറ്റും ആക്കി നമ്മളെ വിശ്വസിപ്പിക്കുന്ന രീതിയിൽ കാമറ ചലിപ്പിച്ച കാമറ മാൻ സനു വർഗീസ്, സിനിമയുടെ ഓരോ ഷോട്ടിലും ഇറാഖിൽ ഉള്ളതുപോലത്തെ ഫീൽ ഉണ്ടാക്കിയ ആർട് ഡിപാർട്മെന്റും അവരുടെ ജോലി മികച്ചതാക്കി.

 

എല്ലാവരും തന്നെ തിയേറ്ററിൽ പോയി കാണേണ്ട സിനിമ. അങ്ങനെ ഒരു സിനിമ ഗ്രേറ്റ് ഫാദറിൻറെയും പുലിമുരുകന്റെയും കളക്ഷൻ വാർത്താ അവലോകങ്ങളിൽ മുങ്ങി പോകുന്ന ദുഖകരമായ കാഴ്ചയാണ് ഇന്ന് കാണുന്നത്‌. 1971 ബീയോണ്ട് ബോർഡേർസ് എന്ന സിനിമയിലെ സ്ഥിരം മേജർ രവി ദേശീയതയെക്കാൾ വേറിട്ടതാണ് ടേക്ക് ഓഫിന്റെ അവസാന സീനിൽ ഇന്ത്യൻ ദേശീയ പതാക സ്‌ക്രീനിൽ കാണുമ്പോൾ ഉള്ള ഫീൽ. ഇന്ത്യൻ എന്ന വ്യക്തിത്വത്തിൽ ഏതൊരു ഇന്ത്യക്കാരനും അഭിമാനം തോന്നുന്ന ഒരു മൊമെൻറ് .വേണ്ട പബ്ലിസിറ്റി കൊടുക്കാതെ ഇരുന്നതും ടേക്ക് ഓഫിന് തിരിച്ചടിയായി. ഈ സിനിമ വീട്ടിൽ ഇരുന്നു ഡിവിഡി ഇട്ടു കാണരുത് എന്ന് മാത്രമേ എല്ലാവരോടും പറയാനുള്ളു. ഓരോ ഷോട്ടും അത്ര മികച്ചതായി ഇതുപോലൊരു സിനിമ തിയേറ്ററിൽ തന്നെ കാണുക.
മലയാള സിനിമയുടെ ഇനിയും ഉയരങ്ങളിലേക്കുള്ള ടേക്ക് ഓഫ് CONFIRMED !!!

 

 

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s